Saturday, February 22, 2025

HomeCrimeകസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിൽ മൂന്ന് മൃതദേഹങ്ങള്‍ : കൂട്ട ആത്മഹത്യയെന്ന് സംശയം

കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിൽ മൂന്ന് മൃതദേഹങ്ങള്‍ : കൂട്ട ആത്മഹത്യയെന്ന് സംശയം

spot_img
spot_img

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിൽ മൂന്ന് മൃതദേഹങ്ങള്‍ കണ്ടു. കൂട്ട ആത്മഹത്യയെന്ന് സംശയം. . ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ക്വാട്ടേഴ്‌സിന്റെ അടുക്കളയില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് ഒരാഴ്ചയായി അവധിയിലായിരുന്നു.

അവധി കഴിഞ്ഞിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടിലെത്തി. അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്താണ് കൂട്ട ആത്മഹത്യയിലേക്കുള്ള കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments