തിരുവനന്തപുരം: നഗരൂരിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. സംഭവത്തില്‍ ജൂണിയര്‍ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മിസോറാം സ്വദേശിയും കോളജിലെ നാലാംവര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുമായ വി.എല്‍ വാലന്റയിന്‍(22) ആണ് മരിച്ചത്.
സംഭവത്തില്‍ ഇതേ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ലംസങ്ങ് സ്വാലയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 ഓടെയാണ് കോളജിനു സമീപത്തു വച്ച് രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കുത്തേറ്റ വാലന്റയിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.