Saturday, March 29, 2025

HomeCrimeതിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം; യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം; യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു

spot_img
spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം;. യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു. തിരുവനന്തപുരം വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായാണ് യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാൻ ആണ് ക്രൂരത ചെയ്തത്. കൊല്ലപ്പെട്ടവരില്‍ യുവാവിന്‍റെ പെണ്‍സുഹൃത്തും സഹോദരനും ഉള്‍പ്പെടുന്നു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിന്‍റെ പിത്യ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമതായി, പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകുകയായിരുന്നു. ഇതിനുപിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും എസ്എന്‍ പുരത്തും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്

. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.വെഞ്ഞാറമൂടിലെ പേരുമല, തിരുവനന്തപുരത്തെ പാങ്ങോട്, എസ്എൻ പുരം എന്നീ മൂന്നു സ്ഥലങ്ങളിലായാണ് പ്രതി കൊലപാതകം നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments