തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്‍റെ മെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തുംകുടുംബത്തിന്‍റെ കട ബാധ്യതയും അന്വേഷണ സംഘം പരിശോധിക്കും. കൂട്ടക്കൊലയ്ക്ക് കാരണം, വൻ കട ബാധ്യതയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പൊലീസ്.
കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറയുന്നു. അഫാന്റെ ഉമ്മയുടെ മൊഴിയും രേഖപ്പെടുത്തും.
കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്‍റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഫാന്‍റെ മൊഴിയെടുത്ത് സ്ഥരികരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ജീവിതവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല, അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലാപാതകങ്ങള്‍ക്ക് പിന്നില്‍ ഇതാണ് കാരണം എന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഫാന്‍ പറഞ്ഞത്. പൊലീസ് കണ്ടെത്തിയ തെളിവുകളും അഫാന്‍റെ വാദം ശരിവെക്കുന്ന തരത്തിലാണെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ഉമ്മയെ കൊലപ്പെടുത്തിയ ശേഷം അഫാൻ നേരെ പോകുന്നത് പാങ്ങോടുള്ള അമ്മൂമ്മയുടെ വീട്ടേലക്കാണ്. ഒമ്പത് മിനുട്ടിനുള്ളില്‍ അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തി മാല എടുത്ത് തിരികെ വെഞ്ഞാറമൂട് ജംഗ്ഷിനിലേക്ക് വരികയായിരുന്നു.
വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാൻ ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ക്കായി എസ് എൻ പുരത്തുള്ള പിതാവിന്‍റെ സഹോദരന്‍റെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം സഹാദോരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നതും. .