തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സര്‍വകലാശാല ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ ദുരൂഹ മരണത്തില്‍ ചിലരുടെ പങ്ക് വ്യക്തമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട് വെറ്റ നറി കോളജിൽ മരണപ്പെട്ട സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷമുള്ള പ്രതികരണത്തിലാണ് ഗവർണർഇക്കാര്യം വ്യക്തമാക്കിയത്. ലോ
കത്ത് കമ്യൂണിസം തകരുന്നത് അവരുടെ അക്രമണംകൊണ്ടാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
വയനാട് വെറ്റ നറി കോളജിൽ മരണപ്പെട്ട സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷമുള്ള പ്രതികരണത്തിലാണ് ഗവർണർഇക്കാര്യം വ്യക്തമാക്കിയത്.
സിദ്ധാര്‍ഥിന്റെ മരണത്തില്‍ പിതാവ് നല്കിയ പരാതി തുടര്‍നടപടിക്കായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
മാതാപിതാക്കളുടെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്.
കേരളത്തിലെ ചില കക്ഷികള്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണ്. കേരളത്തില്‍ അക്രമം പ്രോത്സാഹിപ്പിച്ച് ചിലര്‍ യുവാക്കളുടെ ഭാവി തകര്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ഇതിന് കൂട്ട് നില്ക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയധികം അക്രമം പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു.
സമ്പൂര്‍ണ സാക്ഷരതയടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള കേരളം ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേരളം നിലപാട് എടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.