കോഴിക്കോട്: പോലീസ് സ്‌റ്റേഷനു മുന്നില്‍ കിട്ന്ന ഡിവൈഎസ്പിയുടെ വാഹനത്തിന് തീയിട്ടു. വാഹനം പൂര്‍ണമായി കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നു പോലീസ് പറഞ്ഞു. സമീപത്തുള്ള മുസ്‌ളീം ലീഗ് നേതാവിന്റെ കടയ്ക്കും തീവച്ചു. കടയ്ക്ക് തീ വച്ച ശേഷമാണ് പോലീസ് വാഹനത്തിന് തീയിട്ടതെന്നു സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. പോലീസ് അന്വേഷണം ആരംഭിച്ചു