Sunday, December 22, 2024

HomeCrimeപണം പിൻവലിക്കാൻ മൃതദേഹവുമായി രണ്ട് സ്ത്രീകൾ ബാങ്കിലേക്ക്

പണം പിൻവലിക്കാൻ മൃതദേഹവുമായി രണ്ട് സ്ത്രീകൾ ബാങ്കിലേക്ക്

spot_img
spot_img

പി.പി ചെറിയാൻ

അഷ്താബുല, ഒഹായോ — മരിച്ച 80 വയസ്സുള്ള ഒരാളുടെ മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ബാങ്കിലേക്ക് രണ്ട് സ്ത്രീകൾ. വാഹനമോടിച്ചുപോയതായി ഒഹായോ പോലീസ് പറയുന്നു

കാരെൻ കാസ്ബോം, 63, ലോറീൻ ബീ ഫെറലോ, 55, എന്നിവർക്കെതിരെ ചൊവ്വാഴ്ച അഷ്ടബുലയിൽ ഒരു മൃതദേഹം ദുരുപയോഗം ചെയ്തതിനും സംരക്ഷിത ക്ലാസിലെ ഒരാളിൽ നിന്ന് മോഷണത്തിനും കുറ്റം ചുമത്തി,

തിങ്കളാഴ്ച വൈകുന്നേരം തങ്ങളെ വിളിച്ച് രണ്ട് സ്ത്രീകൾ അഷ്ടബുല കൗണ്ടി മെഡിക്കൽ സെൻ്റർ എമർജൻസി റൂമിൽ മൃതദേഹം ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, മരിച്ചയാളുടെ വിവരങ്ങളുമായി അവരിൽ ഒരാൾ ആശുപത്രിയുമായി ബന്ധപ്പെട്ടു, അഷ്ടബുലയിലെ 80 കാരനായ ഡഗ്ലസ് ലേമാൻ എന്നയാളാണെന്നു പിന്നീട് തിരിച്ചറിഞ്ഞു.

ഉദ്യോഗസ്ഥർ ലേമാൻ്റെ വസതിയിൽ എത്തി കാസ്ബോം, ഫെറലോ എന്നിവരുമായി ബന്ധപ്പെട്ടു അവർ മൂവരും താമസിച്ചിരുന്ന വീട്ടിൽ ലേമനെ നേരത്തെ മരിച്ചതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥരോട് പറഞ്ഞു. പേരുവെളിപ്പെടുത്താത്ത മൂന്നാമൻ്റെ സഹായത്തോടെ അവർ ലെയ്‌മാനെ കാറിൻ്റെ മുൻസീറ്റിൽ ഇരുത്തി ഒരു ബാങ്കിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് അയാളുടെ അക്കൗണ്ടിൽ നിന്ന് “ഒരു വെളിപ്പെടുത്താത്ത തുക” പിൻവലിച്ചതായി പോലീസ് ആരോപിക്കുന്നു.

പണം പിൻവലിക്കുന്നതിനായി ബാങ്ക് ജീവനക്കാർക്ക് ദൃശ്യമാകുന്ന തരത്തിലാണ് ലേമാൻ്റെ മൃതദേഹം വാഹനത്തിൽ വച്ചിരിക്കുന്നതെന്ന് അഷ്ടബുല പോലീസ് മേധാവി റോബർട്ട് സ്റ്റെൽ വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ പറഞ്ഞു.

അടുത്ത ആഴ്‌ച ഫെറലോയെ വിചാരണയ്‌ക്കായി ഷെഡ്യൂൾ ചെയ്‌തിരിക്കെ കാസ്‌ബോമിനെ 5,000 ഡോളർ ബോണ്ടിൽ ഹാജരാക്കാൻ ഉത്തരവിട്ടു. അവർക്ക് അഭിഭാഷകരുണ്ടോ എന്ന് വ്യക്തമല്ല;

അന്വേഷണം തുടരുകയാണെന്നും മറ്റു കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. ലേമാൻ്റെ മരണകാരണം കണ്ടെത്താനുള്ള പോസ്റ്റ്‌മോർട്ടത്തിന് എട്ട് മാസം വരെ എടുക്കുമെന്ന് കൊറോണർ ഓഫീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments