ഹൈദരാബാദ്: ഓസ്‌ട്രേലിയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാര്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബോക്‌സില്‍ തള്ളിയശേഷം മകനുമായി ഇന്ത്യയിലേക്ക് കടന്നു. നാട്ടിലെത്തിയ ഇയാള്‍ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പുറംലോകത്തെ അറിയിച്ചത്. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മന്ദാഗിനി(36) നെ ആണ് ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ വെച്ച് ഭര്‍ത്താവ് അശോക് രാജ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച റോഡരികിലെ വേസ്റ്റ് ബോക്‌സില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് അശോക് രാജ് കൊലപാതകം നടത്തിയതായി ഹൈദരാബാദ് പോലീസില്‍ സമ്മതിച്ചു. കൊലപാതകം സംബന്ധിച്ച് അശോക് രാജ് തന്നെയാണ് ചൈതന്യയുടെ മാതാപിതാക്കളോട് പറഞ്ഞത്. ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബോക്‌സില്‍ തള്ളി; മകനുമായി ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നയാള്‍ പിടിയില്‍
RELATED ARTICLES