കല്പറ്റ: നഗ്നവീഡിയോ കോള്‍ വിളിച്ച് മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്ത രാജസ്ഥാന് യുവതി അറസ്റ്റില്‍. ബത്തേരി സ്വദേശിയായ യുവാവില്‍നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന് സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ സ്വദേശി മനീഷ മീണ(28)യാണ് കേരളാ പോലീസിന്റെ പിടിയിലായത്.2023 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ടെലഗ്രാം വഴി നഗ്ന വീഡിയോ കോള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവതി പിടിക്കപ്പെടുമെന്ന് ഭയന്ന് യുവാവിന് തട്ടിയെടുത്ത തുക അയച്ചു നല്‍കിയിരുന്നു.
പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ ആണ് യുവതി ടെലഗ്രാം അക്കൗണ്ട് തുടങ്ങിയത്.
ബത്തേരി സ്വദേശിയായ യുവാവിനെ നഗ്ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. പേടിച്ച യുവാവ് യുവതിയുടെ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം നല്കി.
യുവാവ് നല്കിയ പരാതിയില്‍ കേസെടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതിയെ പോലീസ് പിടികൂടിയത്.