തിരുവനന്തപുരം: പാറശാലയിലെ കോളജ് വിദ്യാര്‍ഥിയായിരുന്ന ഷാരോണ്‍ രാജിനെ കാമുകി ശീതളപാനിയത്തില്‍ കളനാശിനി കലര്‍ത്തി നല്കിയ കൊലപാതകക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. ഷാരോണ്‍ കേസിലെ പ്രതികളായ ഗ്രീഷ്മ, മാതാവ് സിന്ധു, മാതൃ സഹോദരന്‍ നിര്‍മ്മലന്‍ എന്നിവര്‍ നേരിട്ട് കോടതിയില്‍ ഹാജരായി. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ഉയര്‍ത്തിയത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. സാക്ഷി വിസ്താരത്തിനായി കേസ് ഒക്ടോബര്‍ 12 ന് പരിഗണിക്കും.