Wednesday, March 12, 2025

HomeCrimeഇല്ലിനോയിൽ 4 പേരെ കുത്തി കൊല്ലുകയും 7 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത 22 കാരൻ അറസ്റ്റിൽ

ഇല്ലിനോയിൽ 4 പേരെ കുത്തി കൊല്ലുകയും 7 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത 22 കാരൻ അറസ്റ്റിൽ

spot_img
spot_img

പി പി ചെറിയാൻ

റോക്ക്‌ഫോർഡ്: ഇല്ലിനോയിയിലെ റോക്ക്ഫോർഡിൽ 4 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തിക്കുത്ത് ആക്രമണത്തിൽ 22 കാരൻ അറസ്റ്റിൽ

ബാല്യകാല സുഹൃത്തും കൗമാരക്കാരനും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ റോക്ക്‌ഫോർഡിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ നാല് കൊലപാതക കുറ്റം ചുമത്തിയതായി കൗണ്ടി പ്രോസിക്യൂട്ടർ വ്യാഴാഴ്ച പറഞ്ഞു.

15 വയസ്സുള്ള ജെന്ന ന്യൂകോംബ്; 23-കാരനായ ജേക്കബ് ഷുപ്പ്ബാക്ക്; 49-കാരനായ ജെയ് ലാർസൺ, 63-കാരനായ റമോണ,ഷുപ്പ്ബാച്ച്.എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് വിൻബാഗോ കൗണ്ടി കൊറോണറുടെ ഓഫീസ് അറിയിച്ചു

ഉച്ചയ്ക്ക് 1.15 ഓടെ ആരംഭിച്ച അക്രമത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച. സ്പ്രിംഗ് ബ്രേക്കിൽ സിനിമ കാണുന്നതിനിടെ ഇരകളിൽ ചിലർക്ക് കുത്തേറ്റതായും മൂന്ന് പെൺകുട്ടികളെ ബേസ്ബോൾ ബാറ്റുകൊണ്ട് മർദിച്ചതായും പോലീസ് പറഞ്ഞു.

22 കാരനായ ക്രിസ്റ്റ്യൻ ഇവാൻ സോട്ടോയ്‌ക്കെതിരെ നാല് ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഏഴ് ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, മൂന്ന് വീടാക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയതായി ഉദ്യോഗസ്ഥർ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ബോണ്ടില്ലാതെ വിൻബാഗോ കൗണ്ടി ജയിലിൽ തടവിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments