Wednesday, March 12, 2025

HomeCrimeമട്ടൻ കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു

മട്ടൻ കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു

spot_img
spot_img

മട്ടൻ കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ മഹ്ബൂബാബാദിൽ ബുധനാഴ്ചയാണ് സംഭവം. 35കാരിയായ മാലോത് കലാവതിയാണ് കൊല്ലപ്പെട്ടത്. അർധരാത്രിയോടെ വാക്കുതർക്കത്തിനിടയില്‍ തന്റെ മകളെ അവളുടെ ഭർത്താവ് ബാലു ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കലാവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

വിവരം അറിഞ്ഞ ഉടൻ പൊലീസ് സംഭവ സ്ഥലത്തെത്തി. ഫോറൻസിക് സംഘം കൊല നടന്ന ഇടത്ത് പരിശോധന നടത്തി. നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ‌

ഗാർഹിക പീഡനത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കയിലേക്ക് ഈ കേസ് വിരൽ‌ചൂണ്ടുന്നത്. ഗാർഹിക പീഡനത്തിനെതിരെയുള്ള അവബോധത്തിന്റെയും കർശനമായ നിയമനടപടികളുടെയും ആവശ്യകതയെ ഈ സംഭവം എടുത്തുകാട്ടുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകർ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments