മസ്‌കറ്റ്: ഒമാനില്‍ ചൂതാട്ടം നടത്തിയ അന്യരാജ്യക്കാരെ ഒമാന്‍ പോലീസ് പിടികൂടി. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ടാണ് 19 പ്രവാസികളെ അറസ്റ്റ് ചെയ്തത്.
ഏഷ്യന്‍ വംശജരായ പ്രതികളെ അല്‍ കാമില്‍ അല്‍ വാഫി വിലായത്തില്‍ നിന്ന് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഒമാനിലേക്ക് കടത്തിയ പടക്കങ്ങള്‍ ഹമാ്‌സ പോര്‍
ട്ട് കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു. വാഹനത്തിന്റെ പല ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പടക്കങ്ങള്‍ കണ്ടെത്തിയത്. വന്‍തോതിലുള്ള പടക്കങ്ങളാണ് ഹമാസ പോര്‍ട്ട് കസ്റ്റ്‌സ് അധികൃതര്‍ പിടിച്ചെടുത്തത്.