മൈസൂര്‍: കേരളത്തിലേക്ക് കടത്താനായി തയാറാക്കിയ 98 കോടി രൂപ വില വരുന്ന അനധികൃ ബിയര്‍ ശേഖരം കര്‍ണാകട എക്സൈസ് വകുപ്പ് പിടിച്ചെടുത്തു.
മൈസൂരിലെ യുണൈറ്റഡ് ബ്രൂവറീസിന്റെ ഒരു യൂണിറ്റില്‍ നിന്നാണ് 98.52 കോടി രൂപയുടെ അനധികൃത മദ്യം പിടികൂടിയത്. അജ്ഞാത വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസും കളക്ടറും തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു.
അനുവദിച്ചതിലധികം ബിയര്‍ ഇവിടെ സൂക്ഷിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി. വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള 7000 ലിറ്റര്‍ ബിയര്‍ കുപ്പികള്‍ ഇവിടെ സൂക്ഷിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.