തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും ബാംഗളൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ അഞ്ചുവയസുകാരിയുടെ മാല കവര്‍ന്നതായി പരാതി. സംഭവത്തില്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെതിരേ കൊല്‍ക്കത്ത സ്വദേശിനിയായ യാത്രക്കാരി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു.തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്കുള്ള യാത്രയിലാണ് സംഭവം.
അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വര്‍ണ മാല ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി കവര്‍ന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖര്‍ജിയാണ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനി അറിയിച്ചു.
അതേസമയം പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇന്‍ഡിഗോ 6ഇ 551 വിമാനത്തില്‍ രണ്ട് മക്കള്‍ക്കൊപ്പമാണ് പ്രിയങ്ക യാത്ര ചെയ്തത്. മക്കള്‍ വഴക്കിട്ടപ്പോള്‍ മൂത്ത മകളെ സമാധാനിപ്പിക്കാനായി എയര്‍ഹോസ്റ്റസ് കൂട്ടിക്കൊണ്ടു പോയി. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനിടെയാണ് മകളുടെ മാല നഷ്ടമായത് ശ്രദ്ധയില്‍പെട്ടത്. മകളോടു ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് എടുത്തെന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.