Tuesday, April 8, 2025

HomeCrimeവനിതാ ഐബി ഓഫീസറുടെ മരണത്തില്‍ ആരോപണ വിധേയനായ സുകാന്ത് മറ്റൊരു ഐബി ഓഫീസറുമായി സൗഹൃദത്തിലെന്ന് സൂചന

വനിതാ ഐബി ഓഫീസറുടെ മരണത്തില്‍ ആരോപണ വിധേയനായ സുകാന്ത് മറ്റൊരു ഐബി ഓഫീസറുമായി സൗഹൃദത്തിലെന്ന് സൂചന

spot_img
spot_img

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഒടുവിൽ പിൻമാറി ഐബിയിലെ വനിതാ ഓഫീസറെ ആത്മഹത്യയിലേക്ക് തള്ളിയിട്ട ഐ ബി ഉദ്യോഗസ്ഥന് മറ്റൊരു യുവതിയുമായി സൗഹൃദമെന്ന് റിപ്പോർട്ട്

സുകാന്ത്  സുരേഷിന്റെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറെന്ന് കണ്ടെത്തല്‍. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകള്‍ കൂടി ചുമത്തി. കേരളം വിട്ടുവെന്ന സൂചനകളെ തുടര്‍ന്ന് സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ഐബിയിലെ വനിതാ ഓഫീസറുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുറത്ത് വരുന്നത് ഭീകരമായ  വസ്തുതകളാണ്. രാജസ്ഥാനിലെ പരിശീലന കാലയളവില്‍ വെച്ച് പരിചയപ്പെട്ട സുകാന്ത്, യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അടുത്ത ബന്ധം സ്ഥാപിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന് ഓഫീസറായ സുകാന്ത് അവിടെ വീടെ ടു ത്ത്  യുവതിയെഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ സിവില്‍ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആവശ്യം തള്ളിക്കളഞ്ഞു. 

എന്നാല്‍ യുവതിയെ വഞ്ചിച്ച സുകാന്ത്  മറ്റൊരു വനിതാ ഐബി ഓഫീസറുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സുകാന്തിന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. അടുത്ത ദിവസം ഹൈക്കോടതി, സുകാന്തിന്‌റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഇത് വരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പൊലീസ് കോടതിയെ അറിയിക്കും.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായ പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകള് കൂടി ചുമത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, വഞ്ചന കുറ്റങ്ങള്‍ നേരത്തെ ചുമത്തിയിരുന്നു. സുകാന്ത് കേരളം വിട്ടുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ലുക്കൗട്ട് നോട്ടീസ് നേരത്തെ തന്നെ ഇറക്കിയ സാഹചര്യത്തില്‍ രാജ്യംവിട്ടു പോകാന്‍ ഒരു സാധ്യതയുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments