Monday, April 7, 2025

HomeCrimeഓപ്പറേഷന്‍ ഡി ഹണ്ട്: 181 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി ഹണ്ട്: 181 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തുടരുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ  ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 181 പേരെ അറസ്റ്റ് ചെയ്തു.  മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2180 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിലാണഅ  181 പേരെ അറസ്റ്റ് ചെയ്തത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ  കഞ്ചാവ്,  കഞ്ചാവ് ബീഡി  എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

 മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments