ബെഗുസരായ്: ബിഹാറിലെ ബെഗുസരായിയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. സുഭാഷ് കുമാര്‍ മഹ്തോയെന്ന ആളാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിഞ്ഞ് മടങ്ങിവരവെ വീടിന് സമീപത്തുവെച്ചാണ് സുഭാഷിന് വെടിയേറ്റത്.
ബിഹാറിലെ മദ്യ മാഫിയയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അജ്ഞാതരായ ആളുകള്‍ സുഭാഷിന് അടുത്തെത്തി തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബിഹാറിലെ പ്രാദേശിക പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വേണ്ടി സുഭാഷ് മദ്യ മാഫിയകളെ കുറിച്ച് വാര്‍ത്തകള്‍ തയ്യാറാക്കി നല്‍കിയിരുന്നു.