കൊച്ചി: നവജാതശിശുവിനെ ഫ്‌ളാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാമഅ കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്നും പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞത്.
കൊല്ലപ്പെടും മുമ്പ് കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായി പരിക്കുകള്‍ ഏറ്റിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. കീഴ്ത്താടിയ്ക്കും പരുക്കേറ്റിരുന്നു.അതിനിടെ കൊലപാതക കേസില്‍ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. ഇയാള്‍ ഒരു യൂ ട്യൂബറാണെന്നും യുവതി മൊഴി നല്കിയതായി അറിയുന്നു.
കേസില്‍ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് പോലീസ രേഖപ്പെടുത്തി.. ഇവര്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.