Monday, February 24, 2025

HomeCrimeരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച മകനെ റിമാന്‍ഡ് ചെയ്തു

രോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച മകനെ റിമാന്‍ഡ് ചെയ്തു

spot_img
spot_img

കൊച്ചി: മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയില്‍ രോഗിയായ പിതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞ മകന്‍ റിമാന്‍ഡില്‍.കഴിഞ്ഞ ശനിയാഴ്ചയാണ് കിടപ്പ് രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ അജിത്തും കുടുംബവും കടന്ന് കളഞ്ഞത്.
ഒളിവിലായിരുന്ന മകന്‍ അജിത്ത് തൃപ്പൂണിത്തുറ പോലീസിന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കാക്കനാട് ജില്ല ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ജോലിത്തിരക്കിലായിരുന്നുവെന്നും പണവുമായി അച്ഛനെ കൂട്ടിക്കൊണ്ട് പോകാനായിരുന്നു തീരുമാനിച്ചതെന്നുമാണ് അജിത്തിന്റെ മൊഴി. മനപൂര്‍വമല്ലാത്ത നരഹത്യാകുറ്റം കൂടി ഉള്‍പ്പെടുത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് അജിത്തിനെതിരേ കേസെടുത്തത്.

മകന്‍ ഉപേക്ഷിച്ച ഷണ്‍മുഖന്റെ ദുരിതം വാര്‍ത്തയായി പുറത്ത് വന്നതോടെ സഹോദരനെത്തി ഏറ്റെടുത്തിരുന്നു. 70വയസ് പിന്നിട്ട ഷണ്‍മുഖനെ രണ്ട് പെണ്‍മക്കളും ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. എറണാകുളം എരൂരിലാണ് കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞത്. എഴുപത് പിന്നിട്ട ഷണ്‍മുഖന്‍ ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങള്‍ വരെ മുടങ്ങി ഒരുദിവസം നരകിച്ചാണ് വീട്ടില്‍ കഴിഞ്ഞത്. വൈറ്റില സ്വദേശി ഷണ്‍മുഖന്‍ അപകടത്തില്‍പെട്ടതോടെയാണ് കിടപ്പിലായത്.മൂന്ന് മാസമായി മകന്‍ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. മാസങ്ങളായി വാടക കുടിശ്ശികയായതോടെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു. എന്നാല്‍ വാടകവീട്ടില്‍ അച്ഛനെ ഉപേക്ഷിച്ചായിരുന്നു അജിത്ത് കടന്ന് കളഞ്ഞത്. വിവരമറിഞ്ഞ വീട്ടുടമസ്ഥന്‍ തൃപ്പൂണിത്തുറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments