Sunday, September 8, 2024

HomeCrimeഗുണ്ടാ നേതാവിന്റെ വിരുന്നുസത്കാരത്തില്‍ ഡിവൈഎസ്പിയും പൊലീസുകാരും

ഗുണ്ടാ നേതാവിന്റെ വിരുന്നുസത്കാരത്തില്‍ ഡിവൈഎസ്പിയും പൊലീസുകാരും

spot_img
spot_img

എറണാകുളം:ഗുണ്ടാനേതാവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിരുന്നൊരുക്കി. സക്താരത്തില്‍ പങ്കെടുക്കാനായി ഡിവൈഎസ്പിയും പോലീസുകാരുമെത്തി. .നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ
തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകുന്നേരമായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധ നടത്തിയത്
ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments