കൊളംബോ: മനുഷ്യന്റെ അസ്ഥികൾ പെ പൊടിച്ചെടുത്ത് ഉണ്ടാക്കുന്ന മാരക സിന്തറ്റിക് മയക്കുമരുന്നുമായി ഫ്ലൈറ്റ് അറ്റൻഡർ പിടിയിൽ. ലണ്ടൻ സ്വദേശിനിയായ ഷാർലറ്റ് മെയ് ലീ എന്ന 21കാരിയായ ഫ്ലൈറ്റ് അറ്റൻഡർ ആണ് റിമാന്റിലായത്. ഈ മാസം ആദ്യം ശ്രീലങ്കയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽവച്ച് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
പശ്ചിമാഫ്രിക്കയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന “കുഷ്” എന്ന അതിമാരക മയക്കു മരുന്ന് നിറച്ച സ്യൂട്ട്കേസുകൾ കൈവശം വച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നത്.
ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന കുഷ് ആണ് യുവതിയുടെ സ്യൂട്ട്കേസിൽ നിന്നും പിടിച്ചെടുത്തത്. നി ലവിൽ യുവതി കൊളംബോയിലുള്ള ജയിലിൽ കഴിയുകയാണ്.
വിഷവസ്തുക്കളിൽ നിന്നാണ് കുഷ് നിർമിക്കുന്നത്. അതിന്റെ പ്രധാന ചേരുവകളിൽ ഒന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വർഷങ്ങൾക്ക് മുമ്പ് പശ്ചിമാഫ്രിക്കയിലാണ് കുഷ് ആദ്യമായി കണ്ടെത്തിയത്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഒരു ഹിപ്നോട്ടിക് ഹൈപ്പിന് കാരണമാകുന്ന വസ്തുവാണിത്.