തിരുവനന്തപുരം: ദളിത് യുവതിയെ വ കള്ളക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റം. സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെയും എഎസ്‌ഐ പ്രസന്നനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ ബിന്ദുവിനെയാണ് കഴിഞ്ഞ മാസം 23 നു പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വെള്ളം പോലും നല്‍കാതെ മാനസികമായി പീഡിപ്പിച്ചത്. ബിന്ദു ജോലിക്കു നില്‍ക്കുന്ന വീട്ടിലെ വീട്ടമ്മ സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ 20 മണിക്കൂറോളം നേരമാണ് പൊലീസ് മാനസികമായി പീഡിപ്പിച്ചത്.