Monday, January 20, 2025

HomeCrimeസ്കൂള്‍ കുട്ടികളെ നഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

സ്കൂള്‍ കുട്ടികളെ നഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

spot_img
spot_img

ചെന്നൈ: സ്കൂള്‍ കുട്ടികളെ നഗ്‌നനൃത്തത്തിനു നിര്‍ബന്ധിച്ച ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു കേസ്. ചെന്നൈയിലെ പ്രമുഖ ആള്‍ൈദവം ശിവശങ്കര്‍ ബാബയ്‌ക്കെതിരെയാണു ചെങ്കല്‍പേട്ട് പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്നവരാണു പരാതി നല്‍കിയത്. അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങിയതോടെ കേസ് ക്രൈംബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറി.

ചെന്നൈയിലെ പണക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ആള്‍ദൈവമാണു സുശീല്‍ കുമാര്‍ ബാബ. കേളമ്പാക്കത്ത് അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമത്തില്‍ അടുത്തകാലത്തുവരെ വന്‍തിരക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നതു ബാബയുടെ ലൈംഗിക വൈകൃതങ്ങളുടെ വിവരങ്ങളാണ്. ആശ്രമത്തോടു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നു.

താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും വിശ്വസിപ്പിക്കും. വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി. കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്.

പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം അറസ്റ്റ് ഉറപ്പായതോടെ ശിവശങ്കര്‍ ബാബ മുങ്ങി. ഇയാള്‍ രാജ്യത്തിനു പുറത്താണെന്നാണു സൂചന. സുശീല്‍ ഹരി സ്കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആയതിനാല്‍ തന്നെ മോശം അനുഭവമുണ്ടായിട്ടും പലകുട്ടികളും പുറത്തുപറയാന്‍ തയാറായിരുന്നില്ല.

അടുത്തിടെ പത്മശേശാദ്രി ബാലഭവനിലെ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നതോടെയാണു പൂര്‍വവിദ്യാര്‍ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ തയറായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments