Sunday, September 8, 2024

HomeCrimeതമിഴ്‌നാട്ടില്‍ പോലീസ് റോഡിലിട്ട് തല്ലിച്ചതച്ച യുവാവ് കൊല്ലപ്പെട്ടു; എസ്.ഐ. അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ പോലീസ് റോഡിലിട്ട് തല്ലിച്ചതച്ച യുവാവ് കൊല്ലപ്പെട്ടു; എസ്.ഐ. അറസ്റ്റില്‍

spot_img
spot_img

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എസ്.എസ്.ഐയായ പെരിയസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്‌പോസ്റ്റില്‍വെച്ചാണ് മുരുകേശനെ പോലീസ് ക്രൂരമായി മര്‍ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സേലത്ത് മദ്യക്കടകള്‍ തുറന്നിട്ടില്ലായിരുന്നു. ഇതിനെത്തുടര്‍ന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയില്‍ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പോലീസ് തടഞ്ഞത്. തുടര്‍ന്ന് എസ്.എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തില്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

റോഡില്‍ വീണ മുരുകേശനെ റോഡിലിട്ടും പോലീസുകാരന്‍ തല്ലിച്ചതച്ചു. അതേസമയം, മുരുകേശന്‍ അസഭ്യം പറഞ്ഞതാണ് മര്‍ദനനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്‍ പറഞ്ഞു.

സംഭവം വിവാദമായതോടെ ക്രൂരമര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.എസ്.ഐ. പെരിയസ്വാമിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ തൂത്തുക്കുടിയില്‍ ജയരാജ് എന്ന കച്ചവടക്കാരനെയും മകന്‍ ബെന്നിക്‌സിനേയും പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments