Saturday, September 7, 2024

HomeCrimeഐ.എ.എസ് ദമ്പതികളുടെ മകള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

ഐ.എ.എസ് ദമ്പതികളുടെ മകള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

spot_img
spot_img

മുംബൈ: ഐ.എ.എസ് ദമ്പതികളുടെ മകള്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിന്റെ 10ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. അക്കാദമിക രംഗത്തെ മോശം പ്രകടനത്തിലെ നിരാശയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. മഹാരാഷ്ട്ര കാഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മകളായ ലിപി(27)യാണ് ജീവനൊടുക്കിയത്. ഹരിയാനയിലെ സോണിപ്പത്തില്‍ നിയമവിദ്യാര്‍ഥിനിയായിരുന്നു ലിപി. പരീക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലായിരുന്നു പെണ്‍കുട്ടി.

ലിപിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കാണിച്ച് ലിപിയെഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ലിപിയുടെ പിതാവ് വികാസ് രസ്‌തോഗി. അമ്മ രാധിക രസ്‌തോഗി സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments