Wednesday, March 12, 2025

HomeCrimeതമിഴ്‌നാട്ടില്‍ മദ്യദുരന്തം : 13 പേര്‍ മരിച്ചു, നിരവധിയാളുകള്‍ ആശുപത്രിയില്‍

തമിഴ്‌നാട്ടില്‍ മദ്യദുരന്തം : 13 പേര്‍ മരിച്ചു, നിരവധിയാളുകള്‍ ആശുപത്രിയില്‍

spot_img
spot_img

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യ ദുരന്തം. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ചതിന് പിന്നാലെ 13 പേര്‍ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ചിലര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്.

തുടര്‍ന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മരണകാരണം പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് ജില്ല കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗോവിന്ദരാജ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തിനു പിന്നാലെ ജില്ലാ കളക്ടറെ മാറ്റാനും ജില്ലാ പോലീസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments