Wednesday, July 3, 2024

HomeCrimeകല്യാണം കഴിക്കാനായി സര്‍ക്കാര്‍ ജീവനക്കാരനെന്ന് കള്ളം പറഞ്ഞ ഭര്‍ത്താവിനെതിരേ പരാതിയുമായി ഭാര്യ പോലീസ് സ്‌റ്റേഷനില്‍

കല്യാണം കഴിക്കാനായി സര്‍ക്കാര്‍ ജീവനക്കാരനെന്ന് കള്ളം പറഞ്ഞ ഭര്‍ത്താവിനെതിരേ പരാതിയുമായി ഭാര്യ പോലീസ് സ്‌റ്റേഷനില്‍

spot_img
spot_img

ലക്നൗ: വിവാഹം കഴിക്കാനായി താന്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നും നിരവധിഭൂ സ്വത്തുക്കള്‍ ഉണ്ടെന്നും പറഞ്ഞ് കബളിപ്പ് വിവാഹം നടത്തിയ സംഭവത്തില്‍ ഭാര്യ ഭര്‍ത്താവിനെതിരേ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍.
ഉത്തര്‍പ്രദേശിലെ ബന്ദ സ്വദേശിനി അനുരാധാ ദേവിയാണ് ഭര്‍ത്താവ് രവികുമാര്‍ ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തട്ടിപ്പിന് കൂട്ടുനിന്ന രവികുമാറിന്റെ പിതാവ്, മാതാവ് എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിവാഹാലോചനയുടെ സമയത്ത് താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞത്. ഹരിയാനയില്‍ വീടുകളും സ്ഥലവും ഉണ്ടെന്നും അവകാശപ്പെട്ടു. യുവാവിന്റെ ജോലിയും കുടുംബ പശ്ചത്തലവും ഇഷ്ടമായതോടെ വിവാഹം ഉറപ്പിച്ചു. 2020 ലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് വിരുന്നിനായി ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ സ്വകാര്യ ടാക്സി ഡ്രൈവറാണെന്ന കാര്യം മനസിലാകുന്നത്.
ഭര്‍ത്താവിനോടും അമ്മായിയമ്മയോടും ഇക്കാര്യം ചോദിച്ചപ്പോള്‍ അവര്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരിക പീഡനവും ആരംഭിച്ചു. സ്വന്തം വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി വര്‍ഷങ്ങളോളം യുവതി പീഡനം സഹിച്ചു. ഒടുവില്‍ സഹികെട്ടാണ് യുവതി പൊലീസിനെ സമീച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments