തൃശൂർ: വാടക വീടിനുള്ളിൽ വീട്ടമ്മയെമരിച്ച നിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോൻ്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. കഴുത്തുഞെരിച്ച് ശ്വാസം ലഭിക്കാതെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പോലിസിനു ലഭിച്ച പ്രാധമിക സൂചന പ്രകാരം ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ്. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്.
ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.