Saturday, March 15, 2025

HomeCrimeഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ജീവനോടെ കുഴിച്ചുമൂടി

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ജീവനോടെ കുഴിച്ചുമൂടി

spot_img
spot_img

മെല്‍ബണ്‍: പ്രണയത്തില്‍നിന്നു പിന്മാറിയതിന് ഇന്ത്യന്‍ വംശജയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകന്‍ ജീവനോട് കുഴിച്ചു മൂടി. ഇരുപത്തിയൊന്നുകാരിയായ ജാസ്മീന്‍ കൗറിനെയാണ് മുന്‍ കാമുകന്‍ തരിക്ജ്യോത് സിങ്(22) കേബിളുകള്‍കൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. ഓസ്‌ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്‌സ റേഞ്ചസില്‍ 2021 മാര്‍ച്ചിലാണ് സംഭവം. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.

2021 മാര്‍ച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തരിക്ജ്യോത് പൊലീസ് പിടിയിലായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂര്‍ത്തിയായത്.

പ്രണയബന്ധം തകര്‍ന്നത് താങ്ങാനാകാതെയാണ് തരിക്ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാള്‍ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കള്‍ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments