Monday, December 23, 2024

HomeCrimeഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടികളെ പറ്റിച്ച യുവാവിനെ അതേ രീതിയില്‍ കെണിയൊരുക്കി പോലീസ് വലയിലാക്കി

ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടികളെ പറ്റിച്ച യുവാവിനെ അതേ രീതിയില്‍ കെണിയൊരുക്കി പോലീസ് വലയിലാക്കി

spot_img
spot_img

മലപ്പുറം: ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടികളുമായി സൃഹൃദമുണ്ടാക്കുകയും അവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്യുന്ന യുവാവിനെ അതേ രീതിയില്‍ കെണിയൊരുക്കി പോലീസ് വലിയാലക്കി. മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പകഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണമാണ് അജ്മല്‍ ഊരി വാങ്ങിയത്. പഴയ സ്വര്‍ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ഥിനികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്.
പിന്നീട് ഇന്‍സ്റ്റാഗ്രാം ബന്ധം നിലച്ചു. ഇതോടെ വിദ്യാര്‍ഥിനികള്‍ വിവരം വീട്ടുകാരെ അറിയിച്ചു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അജ്മലിന്റെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്‍ത്ഥിനികളുടെ കൈവശമില്ലായിരുന്നു. ഇതോടെ പൊലീസ് ഇന്‍സ്റ്റാഗ്രാമില്‍ തന്നെ കെണിയൊരുക്കാന്‍ തീരുമാനിച്ചു. ഒരു സ്ത്രീയുടെ പേരില്‍ ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മല്‍ ശ്രമിച്ചു.
സ്വര്‍ണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കൈയോടെ പൊക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ചമ്രവട്ടം നരിപ്പറമ്പില്‍ വെച്ച് സുഹൃത്ത് നിഫിന് കൈമാറിയെന്നാണ് അജ്മല്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. ഇയാളുമായുള്ളതും ഇന്‍സ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മലിന്റെ മൊഴി. പെണ്‍കുട്ടികള്‍ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഫിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments