Friday, July 5, 2024

HomeCrimeനെറ്റ്ഫ്ളിക്‌സ് സീരീസിലൂടെ തീവ്രവാദവും സ്വവർഗരതിയും പ്രോത്സാഹിപ്പിച്ചു; നിർമാതാവിന് 13 വർഷം തടവ് വിധിച്ച് സൗദി

നെറ്റ്ഫ്ളിക്‌സ് സീരീസിലൂടെ തീവ്രവാദവും സ്വവർഗരതിയും പ്രോത്സാഹിപ്പിച്ചു; നിർമാതാവിന് 13 വർഷം തടവ് വിധിച്ച് സൗദി

spot_img
spot_img

റിയാദ്: നെറ്റ്ഫ്ളിക്‌സ് ഷോയിലൂടെയും പഴയ ട്വീറ്റുകളിലൂടെയും തീവ്രവാദവും സ്വവർഗരതിയും പ്രോത്സാഹിപ്പിച്ചെന്ന കേസിൽ സൗദി എഴുത്തുകാരനും നിർമാതാവുമായ ബിഭർ അസീസ് അൽ മുസൈനിന് 13 വർഷം തടവും 19 വർഷത്തെ യാത്രാ വിലക്കും ഏർപ്പെടുത്തി സൗദി ഭരണകൂടം.

അബ്‌ദുൾ അസീസ് അൽ മുസൈനി തന്നെയാണ് എക്സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2021 ൽ നെറ്റ്ഫ്ലിക്‌സിൽ പുറത്തിറക്കിയ ആനിമേറ്റഡ് സീരിസായ മസമീറുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ഓഡിയോ വിഷ്യൽ കമ്മിഷൻ തനിക്കെതിരെ 30 കുറ്റങ്ങൾ ചുമത്തിയതായി അദ്ദേഹം പറഞ്ഞു.

മസമീർ എന്ന പരമ്പരയിലൂടെ അബ്ദുൾ അൽ  മുസൈനിയും അദ്ദേഹത്തിൻ്റെ കമ്പനിയായ മൈർകോട്ടും തീവ്രവാദത്തെയും സ്വവർഗരത്തിയെയും പിന്തുണച്ചുവെന്നും ദൈവം നിന്നെയും കഴുതയെയും ശപിക്കട്ടെ എന്നിങ്ങനെയുള്ള ചില വാചകങ്ങൾ അദ്ദേഹം തന്റെ പരമ്പരയിൽ ഉൾപ്പെടുത്തിയെന്നുമാണ് കേസ്.

സൗദി അറേബ്യയിലെ ഓഡിയോ വിഷ്വൽ കമ്മിഷനിലെ ഒരു കമ്മിറ്റിയാണ് നെറ്റ് ഫ്ളിക്‌സിലെ ആനിമേഷൻ സിക്‌സുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുറ്റം ചുമത്തിയതെന്ന് അൽ മുസൈനി പറഞ്ഞു. തൻ്റെ ഷോ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓഡിയോ-വിഷ്വൽ മീഡിയയുടെ ജനറൽ അതോറിറ്റി മേധാവി ഇസ്ര ഒസ്സീരിയുമായി താൻ സംസാരിച്ചിരുന്നുവെന്നും അൽ മുസൈനി ചോദ്യം ചെയ്യലിൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments