കല്പറ്റ: രൂപമാറ്റം വരുത്തി നമ്പര്‍ പ്ലേറ്റില്ലാതെ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം കരിമ്പട്ടികയിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് ആകാശ് തിലങ്കരി രൂപമാറ്റം വരുത്തിയ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വയനാട്ടിലൂടെ യാത്ര നടത്തിയത്.
ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി രജിട്രഷന്‍ നമ്പറില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വയനാട്ടിലൂടെ യാത്ര നടത്തിയ സംഭവത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ . വയനാട് മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി. വാഹനത്തിന്റെ ആര്‍.സി സസ്‌പെന്‍ഡ് ചെയ്യാന്‍ മലപ്പുറം ആര്‍.ടി.ഒയോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
വാഹനത്തിനു രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെ ഒന്‍പത് കുറ്റങ്ങളാണ് എംവിഡി ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരെയാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്. ലൈസന്‍സ് വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ഈ കുറ്റം ഒഴിവാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ സാഹചര്യത്തില്‍ വാഹനത്തിന്റെ ആര്‍.സി സസ്‌പെന്റ് ചെയ്യാനും വയനാട് എംവിഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്.