തിരുവനന്തപുരം: പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം അടുത്തിടെ സിപിഎമ്മില്‍ ചേര്‍ന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി നിയമസഭയില്ല പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനാഭ്യര്‍ഥന ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് പത്തനംതിട്ട വിഷയം പ്രതിപക്ഷതേവ് ഉന്നയിച്ചത്. കാപ്പാ പ്രതിയ്ക്കൊപ്പം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച 62 പേരില്‍ ഒരാളെ ഇപ്പോള്‍ കഞ്ചാവ് കേസില്‍ പിടിച്ചതായാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്.്. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. ഇയാളില്‍ നിന്നും കഞ്ചാവ് പിടികൂടിയതായ . ഇയാള്‍ക്കെതിരെ എക്സൈസ് കേസ് എടുത്തതായും വാര്‍ത്തകള്‍ വന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര് സിപിഎമ്മില്‍ ചേര്‍ന്നത്. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇവരില്‍ ശരണ്‍ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. മന്ത്രി വീണാ ജോര്‍ജും ചടങ്ങില്‍ പങ്കെടുത്തിരുന്നു