Saturday, September 7, 2024

HomeCrimeയുവതികളെ കടത്തിക്കൊണ്ടുപോയി ക്രൂരപീഡനം, വേശ്യാവൃത്തി; മോഡല്‍ കാറ്റ് ടോറസിന് 8 വര്‍ഷത്തെ തടവുശിക്ഷ

യുവതികളെ കടത്തിക്കൊണ്ടുപോയി ക്രൂരപീഡനം, വേശ്യാവൃത്തി; മോഡല്‍ കാറ്റ് ടോറസിന് 8 വര്‍ഷത്തെ തടവുശിക്ഷ

spot_img
spot_img

വാഷിങ്ടണ്‍: ഫോളോവേഴ്സായ യുവതികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകുകയും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സറും മോഡലുമായ യുവതിക്ക് തടവുശിക്ഷ. മുന്‍ ബ്രസീലിയന്‍ മോഡലും വെല്‍നെസ്സ് ഇന്‍ഫ്ളുവന്‍സറുമായ കാറ്റ് ടോറസിനാണ് കോടതി എട്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 2022-ല്‍ കാണാതായ രണ്ട് യുവതികളെ ടോറസ് കടത്തിക്കൊണ്ടുപോയെന്ന് എഫ്.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് കോടതി യുവതിയെ ശിക്ഷിച്ചത്.

കാറ്റ് ടോറസ് തങ്ങളെ കടത്തിക്കൊണ്ടുപോയെന്നും അടിമകളെപ്പോലെയാണ് കൈകാര്യംചെയ്തിരുന്നതെന്നും കേസിലെ ഇരകളായ യുവതികള്‍ വെളിപ്പെടുത്തിയിരുന്നു. യുവതികളെ സ്വാധീനിച്ച് കടത്തിക്കൊണ്ടുപോയശേഷം ക്രൂരമായി പീഡിപ്പിക്കുകയും ശമ്പളവും ഭക്ഷണവും നിഷേധിച്ച് മണിക്കൂറുകളോളം ജോലിചെയ്യിപ്പിച്ചെന്നുമാണ് കാറ്റിനെതിരേയുള്ള കുറ്റങ്ങള്‍. വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും മന്ത്രവാദത്തിനിരയാക്കിയെന്നും യുവതികള്‍ മൊഴിനല്‍കിയിരുന്നു.

ലിവ് ഇന്‍ അസിസ്റ്റന്റ് എന്ന പേരിലാണ് ഇരകളിലൊരാളായ യുവതിയെ കാറ്റ് ടോറസ് ജോലിക്കായി നിയോഗിച്ചിരുന്നത്. ബ്രസീലില്‍നിന്ന് അമേരിക്കയിലെത്തിയ യുവതി ടോറസിന്റെ വീട്ടിലെ ജോലിക്കൊപ്പം ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠനവും നടത്തിയിരുന്നു. ടോറസിനുവേണ്ടി ഭക്ഷണമുണ്ടാക്കുക, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക തുടങ്ങിയവയായിരുന്നു യുവതിയുടെ ജോലി. ഇതിന് രണ്ടായിരം ഡോളര്‍ ശമ്പളവും വാഗ്ദാനംചെയ്തു. എന്നാല്‍, ടോറസിന്റെ വീട്ടിലെത്തിയ യുവതിക്ക് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നത്.

രണ്ട് യുവതികളെയും മുറിയില്‍ പൂട്ടിയിട്ടായിരുന്നു ഉപദ്രവം. മുറിയില്‍നിന്ന് പുറത്തുപോകണമെങ്കില്‍ കാറ്റ് ടോറസിന്റെ അനുമതി വേണമായിരുന്നു. ശൗചാലയം ഉപയോഗിക്കാന്‍ പോലും ടോറസിന്റെ അനുമതി തേടണമെന്നതായിരുന്നു സ്ഥിതി. നിര്‍ബന്ധിച്ച് മയക്കുമരുന്നും നല്‍കി. ഇതിനൊപ്പം വേശ്യാവൃത്തിക്കും പ്രതി യുവതികളെ നിര്‍ബന്ധിച്ചു. ടോറസിന്റെ പീഡനത്തിനിരയായ യുവതികളുടെ ബന്ധുക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണമാണ് നടുക്കുന്ന സംഭവം പുറംലോകമറിയാന്‍ കാരണമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments