Saturday, September 7, 2024

HomeCrimeമകനെ ക്രൂരമായി പീഡിപ്പിച്ച അമ്മയ്‌ക്കെതിരേ കേസ്, ഭര്‍ത്താവിനെ പേടിപ്പിക്കാനെന്ന് യുവതി

മകനെ ക്രൂരമായി പീഡിപ്പിച്ച അമ്മയ്‌ക്കെതിരേ കേസ്, ഭര്‍ത്താവിനെ പേടിപ്പിക്കാനെന്ന് യുവതി

spot_img
spot_img

ഹരിദ്വാര്‍: പ്രായപൂര്‍ത്തിയാകാത്ത മകനെ ക്രൂരമായി മര്‍ദിക്കുന്ന അമ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശിയായ യുവതിക്കെതിരേയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ രണ്ടുമാസം മുന്‍പ് ചിത്രീകരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. മദ്യപാനിയായ ഭര്‍ത്താവിനെ പേടിപ്പിക്കാനായാണ് യുവതി മകനെ മര്‍ദിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിലാണ് ഹരിദ്വാര്‍ സ്വദേശിനി 11 വയസ്സുള്ള മകനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. കാലുകള്‍ക്കിടയില്‍ പിടിച്ചുകിടത്തി മകനെ നിരന്തരം മര്‍ദിക്കുന്നതും കടിച്ചുപരിക്കേല്‍പ്പിക്കുന്നതുമാണ് ദൃശ്യത്തിന്റെ ആദ്യഭാഗത്തുള്ളത്. ഉറക്കെ കരഞ്ഞിട്ടും ഇവര്‍ മകനെ വീണ്ടും ഉപദ്രവിക്കുന്നതും മുഖത്തടക്കം മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മകന്റെ ശരീരത്തിന് മുകളില്‍ കയറിയിരുന്നും ഇവർ മകനെ ആക്രമിച്ചിരുന്നു. പിന്നാലെ മകന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിടിച്ചുവലിച്ച് വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പ്രചരിച്ചതോടെ ശിശുക്ഷേമ സമിതി ഇടപെടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ വിളിച്ചുവരുത്തി ചോദ്യംചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണെന്നും ഇദ്ദേഹവുമായി പത്തുവര്‍ഷത്തിലേറെയായി പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഭര്‍ത്താവിനെ പേടിപ്പിക്കാനായാണ് മകനെ ഉപദ്രവിച്ചതെന്നുമായിരുന്നു യുവതിയുടെ മൊഴി. ഉത്തര്‍പ്രദേശില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ഭര്‍ത്താവ് മാസങ്ങളോളം വീട്ടില്‍വന്നിരുന്നില്ല. വീട്ടുചെലവിനും പണം നല്‍കിയിരുന്നില്ല. അതിനാല്‍ ഭര്‍ത്താവിനെ പേടിപ്പിക്കാനായാണ് മൂത്തമകനെ കൊണ്ട് വീഡിയോ ചിത്രീകരിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതി ഈ വീഡിയോ ഭര്‍ത്താവിന് അയച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍ക്കാരെ അടക്കം ചോദ്യംചെയ്തതായി പോലീസ് പറഞ്ഞു. യുവതി മക്കളോട് നല്ലരീതിയില്‍ പെരുമാറുന്നയാളാണെന്നാണ് ഇവര്‍ നല്‍കിയ മൊഴി. യുവതിക്കെതിരേ ഇവരാരും പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, യുവതി ഭര്‍ത്താവിനെതിരേ ഉന്നയിച്ച പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments