Saturday, September 7, 2024

HomeCrimeസിനിമ കഥകളെ വെല്ലുന്ന മോഷണം:  ലോറി തടഞ്ഞ് 50 പോത്തുകളെ മോഷ്ടിച്ചു

സിനിമ കഥകളെ വെല്ലുന്ന മോഷണം:  ലോറി തടഞ്ഞ് 50 പോത്തുകളെ മോഷ്ടിച്ചു

spot_img
spot_img

പാലക്കാട്: സാധാരണ സിനിമകളില്‍ മാത്രം കാണുന്ന തരത്തിലുള്ള മോഷണം പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിലുണ്ടായി. പോത്തുകളുമായി വന്ന ലോറി നടുറോഡില്‍ തടഞ്ഞിട്ട്് ലോറിയിലുണ്ടായിരുന്ന 50 പോത്തുകളേയും 27 മൂരിക്കുട്ടികളേയും കടത്തി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ലോറിക്ക് പിന്നാലെ ജീപ്പിലിം ബൈക്കുകളിലുമായി എത്തിയം സംഘം വടക്കഞ്ചേരിക്ക് സമീപത്തുവച്ച് ലോറി തടഞ്ഞു നിര്‍ത്തി. 

തുടര്‍ന്ന് ലോറി ഡ്രൈവരേയും മറ്രു ജീവനക്കാരയേും ജീപ്പിലേക്ക് മാറ്റി. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന പോത്തുകളെയും മൂരികളെയും കിഴക്കഞ്ചേരി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിലേക്കായി മാറ്റുകയായിരുന്നു. 15 ലക്ഷം രൂപ വില വരുന്ന  കന്നുകാലികളെയാണ്  സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ലോറി, ഡ്രൈവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തു. ലോറിക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

ആന്ധ്രയില്‍ നിന്നും പോത്തുകളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കോട്ടയം കുറവിലങ്ങാട് സ്വദേശി ജോബിയുടേതായിരുന്നു ഇവ. ലോറി തടഞ്ഞ സംഘം ലോറിയിലുണ്ടായിരുന്ന ആളുകളെ കാറിലേക്കും ജീപ്പിലേക്കും മാറ്റി. ഇത്തരത്തിലൊരു മോഷണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments