തിരുവനന്തപുരം: ഐ.എസ്.ആർ.ഒ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ്
പരിഗണിക്കുന്നത് സെപ്റ്റംബർ 27ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ അഞ്ചു പ്രതികളും ഹാജരായിരുന്നില്ല.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മുൻ എസ് പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, െക കെ.ജോഷ്വാ ,മുൻ ഡിജിപി ആർ ബി ശ്രീകുമാർ,മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് കേസിലെ പ്രതികൾ. നേരത്ത് കേസിൻ്റ കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗുഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു.ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നമ്പി നരായണൻ സുപ്രീം കോടതിയിൽ സ്വകാര്യ ഹരജി നൽകിയത്.