Sunday, December 22, 2024

HomeCrimeയുവതിയുടെ മരണം കോവിഡ് വാക്‌സിനെത്തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി

യുവതിയുടെ മരണം കോവിഡ് വാക്‌സിനെത്തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി

spot_img
spot_img

നാരങ്ങാനം: തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പില്‍ (പൂവാലുകുന്നേല്‍) ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആര്‍.നായര്‍ (37) ആണ് മരിച്ചത്.

കോവിഡ് വാക്‌സിന്‍ എടുത്തതിനെത്തുടര്‍ന്നാണ് അബോധാവസ്ഥയും മരണവുമുണ്ടായതെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കി. നേരത്തേ ഇവര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ഓഗസ്റ്റ് മൂന്നിനാണ് നാരങ്ങാനം കല്ലേലി പ്രാഥമികാരോഗ്യകേന്ദ്രം മഠത്തുംപടിയിലെ സെന്ററില്‍ നടത്തിയ ക്യാമ്പില്‍ ദിവ്യ ആദ്യഡോസ് വാക്‌സിനേഷനെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലശലായ തലവേദനയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു.

14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ ബോധംനഷ്ടപ്പെട്ട് താഴെവീണു. സ്കാനിങ്ങില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് രണ്ട് ഓപ്പറേഷന്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയില്‍ തലച്ചോറിലെ ഒരുഭാഗത്ത് രക്തസ്രാവമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ വാക്‌സിനേഷനുശേഷമുള്ള പ്രശ്‌നങ്ങളെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ആറന്മുള പോലീസ് തിരുവല്ലയിലെ ആശുപത്രിയിലെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തും. ഏഴുവയസ്സുള്ള ദക്ഷിണ മകളാണ്. ദിവ്യ മുമ്പ് ഗള്‍ഫില്‍ നഴ്‌സായിരുന്നു. കോന്നി ളാക്കൂര്‍ ദിവ്യാസദനത്തില്‍ പരേതനായ രവീന്ദ്രന്‍നായരുടെയും സുശീലയുടെയും മകളാണ്. ശവസംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments