Thursday, December 26, 2024

HomeCrimeപ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച യുവാവിനെതിരെ കേസ്

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച യുവാവിനെതിരെ കേസ്

spot_img
spot_img

പീരുമേട്: പ്രണയാഭ്യര്‍ഥന നിരസിച്ച, 19 വയസ്സുള്ള പെണ്‍കുട്ടിയുടെ മുടി യുവാവ് ബലമായി മുറിച്ചു കളഞ്ഞു. കരടിക്കുഴി എസ്‌റ്റേറ്റില്‍ ഡിപ്ടീന്‍ ഡിവിഷനിലാണ് സംഭവം.

ഇന്നലെ പകല്‍ എസ്‌റ്റേറ്റ് ലയത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് യുവാവ് എത്തി പ്രണയാഭ്യര്‍ഥന നടത്തി.

തനിച്ചായിരുന്നതിനാല്‍ ഭയന്നു പോയ പെണ്‍കുട്ടി പ്രതിരോധത്തിനായി കത്രിക എടുത്തെന്നും ഈ കത്രിക പിടിച്ചു വാങ്ങിയ യുവാവ് പെണ്‍കുട്ടിയെ ബലമായി പിടിച്ചു നിര്‍ത്തി മുടി മുറിച്ചു മാറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടി ബഹളം കൂട്ടിയതോടെ യുവാവ് ഓടി മറഞ്ഞു.

മുന്‍പു പല തവണ യുവാവ് ഇതേപോലെ സമീപിച്ചതായും അപ്പോഴൊക്കെ നിരസ്സിച്ചിരുന്നെന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

എസ്‌റ്റേറ്റിലെ താമസക്കാരനായ സുനിലിന് (23) എതിരെ പൊലീസ് കേസെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments