Friday, September 20, 2024

HomeCrimeപിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

spot_img
spot_img

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പിഞ്ചു കുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഒരു സ്വകാര്യ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ കാസിം റെഹാനെ(28) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെറും മൂന്ന് വയസ്സും ഏഴ് മാസവും പ്രായമുള്ള പെണ്‍കുട്ടിയെ ആണ് അധ്യാപകന്‍ സ്‌കൂളില്‍ വെച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയത്. സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും മാനേജ്‌മെന്റ് തന്റെ പരാതി അവഗണിക്കുകയും അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.

ഇതോടെ പെണ്‍കുട്ടിയുടെ അമ്മ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ഭോപ്പാല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രിയങ്ക ശുക്ല പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പിന്നാലെ സ്‌കൂളിലെത്തിയ പൊലീസ് കമ്പ്യൂട്ടര്‍ അധ്യാപകനായ കാസിമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗ്യങ്ങളില്‍ മുറിവുകള്‍ കണ്ടതോടെയാണ് സംശയം തോന്നി അമ്മ സ്‌കൂള്‍ മാനേജ്‌മെന്റില്‍ വിവരം അറിയിച്ചത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ അമ്മയുടെ പരാതി കണ്ടില്ലെന്ന് നടിച്ചുവെന്ന് പൊലീസും വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത അനുസരിച്ച് ബലാത്സംഗത്തിനും പോകോസ് വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. സ്‌കൂളധികൃതര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രിയങ്ക ശുക്ല പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധന ഫലം വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments