ന്യൂഡല്‍ഹി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കെപിസിസി അധ്യക്ഷന്‍
കെ സുധാകരനെതിരായി സംസ്ഥാന സര്‍്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള ഹര്‍ജിയെന്ന് വിലയിരുത്തിയാണ് ഹര്‍ജി തളളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് വിക്രം നാഥ്, നിങ്ങള്‍ കോണ്‍ഗ്രസാണോ സിപിഎം ആണോ എന്നും സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനോട് ചോദിച്ചു