തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ തടഞ്ഞത്. ുന്‍ ഡീന്‍ എം.കെ.നാരായണന്‍,മുന്‍ അസി. വാഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുത്ത് കോളജ് ഓഫ് എവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ നിയമിക്കാനായിരുന്നു മാനേജിംഗ് കൗണ്‍സിലിന്റെ തീരുമാനം
ചാന്‍സിലര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ തീരുമാനം മറികടന്നാണ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം മാനേജിങ് കൗണ്‍സില്‍ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് ഭരണസമിതി യോഗത്തിന്റെ മിനിറ്റ്‌സ് ഗവര്‍ണര്‍ മരവിപ്പിച്ചു.ഇതോടെ ഇരുവരും സസ്‌പെന്‍ഷനില്‍ തുടരും.
സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ(മാനേജിങ് കൗണ്‍സില്‍) തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
വിസി, മാനേജിങ് കൗണ്‍സില്‍ അംഗമായ ടി. സിദ്ദിഖ് എംഎല്‍ ഉള്‍പ്പടെ നാലു പേര്‍ വിയോജിച്ചപ്പോള്‍ മറ്റൊരു അംഗമായ സച്ചിന്‍ ദേവ് എംഎല്‍എ ഉള്‍പ്പടെ 12 പേര്‍ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. വെറ്ററിനറി യൂണിവേഴ്‌സിറ്റി ഭരണസമിതിയുടെ തീരുമാനം അക്കാദമി സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക എന്നും, ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതല്ലെന്നും,യൂണിവേഴ്‌സിറ്റിയുടെതീരുമാനം തടഞ്ഞ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സേവ് യൂണിവേഴ്‌സിറ്റിക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.