Tuesday, December 24, 2024

HomeCrimeആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി, ഷാരൂഖും ഗൗരിയും സ്വീകരിക്കാനെത്തി

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി, ഷാരൂഖും ഗൗരിയും സ്വീകരിക്കാനെത്തി

spot_img
spot_img

മുംബൈ: മൂന്നാഴ്ച്ച നീണ്ട ജയില്‍ വാസത്തിനൊടുവില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചനം. മയക്കുമരുന്ന് കേസില്‍ നേരത്തെ ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജാമ്യവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഷാരൂഖിന്റെ ലീഗല്‍ ടീമിന് സാധിച്ചിരുന്നില്ല. അതാണ് മോചനം വൈകിയത്.

എന്നാല്‍ ഇന്ന് രാവിലെ തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ആര്യന്‍ പുറത്തിറങ്ങുകയാണ്. ആര്യനെ സ്വീകരിക്കാനായി ഷാരൂഖ് ഖാനും ഗൗരി ഖാനും ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. ഷാരൂഖിന്റെ ബോഡിഗാര്‍ഡ് രവി സിംഗ് ആര്യന് കാറിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്തവന്നിട്ടുണ്ട്.

14 നിബന്ധനകള്‍ ആര്യന്റെ ജാമ്യത്തിനായി ബോംബെ ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടാണ് ജാമ്യത്തിനായി നല്‍കിയത്. ഷാരൂഖിന്റെ സുഹൃത്തായ ജൂഹി ചൗളയാണ് ജാമ്യത്തിനായി എത്തിയത്. ആര്യനും അര്‍ബാസ് മെര്‍ച്ചെന്റും മുണ്‍മുണ്‍ ധമേച്ചയും പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരും. ഇന്ത്യ വിട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.

പോകണമെങ്കില്‍ തന്നെ പ്രത്യേക കോടതിയില്‍ നിന്ന് അനുമതി വാങ്ങണം. എല്ലാ വെള്ളിയാഴ്ച്ചയും എന്‍സിബിയുടെ ഓഫീസില്‍ ഹാജരാവണം. അതേസമയം ആര്യന്‍ മന്നത്തിലെത്തുന്നത് 28 ദിവസങ്ങള്‍ക്ക് ശേഷമാണ്. രാവിലെ എട്ടരയോടെ തന്നെ ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാനായി ജയിലിലേക്ക് പുറപ്പെട്ടിരുന്നു.

ആര്യന്റെ വരവ് പ്രമാണിച്ച് മന്നത്തില്‍ ആകെ ആഘോഷങ്ങളാണ്. അതേസമയം ആര്യന്‍ മന്നത്തിലെത്തുന്നതിന് മുമ്പ് മുംബൈയില്‍ ഫോര്‍ സീസണ്‍സ് ഹോട്ടലിലെത്തി ലീഗല്‍ ടീമിനെ കാണുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേരെ മന്നത്തിലേക്കാണ് പോവുകയെന്ന് ഷാരൂഖിന്റെ ടീം പറയുന്നു. അതേസമയം കേസില്‍ ആര്യന്റെ സുഹൃത്ത് ആചിത് കുമാറിനും മുംബൈ സ്‌പെഷ്യല്‍ കോടതി ജാമ്യം നല്‍കി.

ഗോമിത് ചോപ്ര, നൂപുര്‍ സാരിക എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവരാണ് ക്രൂയിസ് ഷിപ്പിലെ യാത്ര സംഘടിപ്പിച്ചത്. ഇതിനിടെ ആര്യന്‍ മന്നത്തില്‍ എത്തിയിട്ടുണ്ട്. ഷാരൂഖിന്റെ ആരാധകരുടെ വലിയൊരു കൂട്ടത്തിന് നടുവിലൂടെയാണ് ആര്യന്റെ കാര്‍ മന്നത്തിലെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി തന്നെ മന്നത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ ആരാധകര്‍ ആഘോഷപ്രകടനങ്ങള്‍ തുടങ്ങിയിരുന്നു. ഷാരൂഖിന്റെ പിറന്നാളും ഒപ്പം ദീപാവലിയും ഒരുമിച്ച് വരുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയ മകള്‍ സുഹാനയും അടുത്ത ദിവസം തിരിച്ചെത്തും.

അതേസമയം നിരവധി താരങ്ങള്‍ ഷാരൂഖിന് ആശംസയുമായി രംഗത്ത് വന്നു. ഷാരൂഖിന്റെ യഥാര്‍ത്ഥ ശക്തി ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രകടമായത്. വളരെയധികം പക്വത അദ്ദേഹത്തില്‍ പ്രകടമായിരുന്നു. നിങ്ങളെന്റെ സഹപ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്ന് നടി ഊര്‍മില മതോണ്ഡ്കര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments