ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ രണ്ടായിരം കോടി രൂപ വിലമതിക്കുന്ന വന്‍ ലഹരി മരുന്നു പിടികൂടി. തിലക് നഗറില്‍ നിന്നുമാണ് ഇ ലഹരി മരുന്ന് വേട്ട നടത്തിത്.
തിലക് നഗറിലെ രമേഷ് നഗര്‍ മേഖലയില്‍ നിന്ന് 200 കിലോഗ്രാം കൊക്കെയ്‌നാണ് ഇന്ന് പിടികൂടിയത്. ഇവിടെ ഒരു വയെര്‍ ഹൗസിലായിരുന്നു കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നത് ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഡല്‍ഹി പൊലീസ് കാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പ്രതികളെ പിടികൂടിയത്. സംഭവത്തിലെ പ്രധാന പ്രതി വിദേശത്തേയ്ക്ക് കടന്നതായി സൂചനയുണ്ട്. ഇതോടെ ഒരാഴ്ചക്കിടെ ഡല്‍ഹിയില്‍ പിടികൂടിയത് 7500 കോടി രൂപയുടെ കൊക്കെയ്നാണ്.
രണ്ടായിരം കോടിയുടെ ലഹരി മരുന്ന് ഡല്‍ഹിയില്‍ പിടികൂടി; പ്രധാന പ്രതി വിദേശത്തേയ്ക്ക് കടന്നു
RELATED ARTICLES