Tuesday, December 24, 2024

HomeCrimeവേട്ടയ്ക്കിടയില്‍ പിതാവിന്റെ വെടിയേറ്റ് മകള്‍ക്ക് ദാരുണാന്ത്യം

വേട്ടയ്ക്കിടയില്‍ പിതാവിന്റെ വെടിയേറ്റ് മകള്‍ക്ക് ദാരുണാന്ത്യം

spot_img
spot_img

പി.പി ചെറിയാൻ

ഹാരിസണ്‍ കൗണ്ടി (ടെക്‌സസ്) : പിതാവും പതിനൊന്ന് വയസ്സുള്ള മകളും യംഗ് ആന്‍ഡ് ഹിക്കി റോഡിന് സമീപം വേട്ടയ്ക്ക് എത്തിയതായിരുന്നു . പിതാവിന്റെ മാരക ശക്തിയുള്ള റൈഫിളില്‍ നിന്നും ചീറിപാഞ്ഞ വെടിയുണ്ട പതിനൊന്ന് വയസ്സുള്ള മകളുടെ ശരീരത്തില്‍ തുളച്ച് കയറിയാണ് ദാരുണാന്ത്യം സംഭവിച്ചത് .


സംഭവത്തിന് ശേഷം പിതാവ് തന്നെയാണ് ഹാരിസണ്‍ കൗണ്ടി ഷെരീഫ് ഓഫീസില്‍ വിളിച്ച് വിവരം അറിയിച്ചത് . നവം.27 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം . സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് കുട്ടിയെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് ഹെലികോപ്ടര്‍ സേവനം തേടിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഹെലികോപ്ടറുകളെല്ലാം ഗ്രൗണ്ട് ചെയ്തിരിക്കുകയായിരുന്നു . പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . കുട്ടിയുടെ പേര് ഡെയ്സി ഗ്രേസ് ലിന്‍ ജോര്‍ജാണെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി .

ഇത് വേട്ടയാടുന്നതിനിടയില്‍ സംഭവിച്ച ഒരു അപകടമാണെന്നാണ് പോലീസ് പറയുന്നത് . ഹാരിസണ്‍ കൗണ്ടി ഷെരീഫും ടെക്‌സസ് പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

ഹാള്‍സ് വില്ല സ്‌കൂള്‍ വിദ്യാഭ്യാസ ജില്ലയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഡെയ്സി ഗ്രേസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments