Thursday, May 8, 2025

HomeCrime18 മാസം പ്രായമുള്ള പെൺകുട്ടി വിഷാംശം ബാധിച്ച് മരിച്ചു, മാതാവ് അറസ്റ്റിൽ

18 മാസം പ്രായമുള്ള പെൺകുട്ടി വിഷാംശം ബാധിച്ച് മരിച്ചു, മാതാവ് അറസ്റ്റിൽ

spot_img
spot_img

പി.പി ചെറിയാൻ

സാന്താ ക്ലാര- ഫെന്റനൈൽ, മെത്താംഫെറ്റാമിൻ വിഷാംശം മൂലം മരിച്ച 18 മാസം പ്രായമുള്ള പെൺകുട്ടിയുടെ മാതാവ് കെല്ലി റിച്ചാർഡ്‌സണെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി സാൻ ജോസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് നവംബർ 24 വെള്ളിയാഴ്ച അറിയിച്ചു.

സാന്താ ക്ലാര കൗണ്ടി മെഡിക്കൽ എക്‌സാമിനർ-കൊറോണർ ഓഫീസ് അനുസരിച്ച്, കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഒരു മില്ലിലിറ്ററിന് 74 നാനോഗ്രാം എന്ന ഫെന്റനൈൽ രക്തത്തിന്റെ സാന്ദ്രത രേഖപ്പെടുത്തിയതായി സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

കോടതി രേഖകൾ പ്രകാരം,ആഗസ്റ്റ് 12 ന് മകൾ മരിക്കുമ്പോൾ റിച്ചാർഡ്‌സണിന്റെയും അവളുടെ കുട്ടിയുടെ പിതാവ് ഡെറക് വോൺ റയോയുടെയും സിസ്റ്റത്തിൽ ഫെന്റനൈലും ഒപിയോയിഡുകളും ഉണ്ടായിരുന്നു. 1500 ബ്ലോക്കിലെ ഹഡേർസ്‌ഫീൽഡ് കോർട്ടിലേക്ക് പോലീസ് എത്തി നടത്തിയ പരിശോധനായിൽ ബോധരഹിതയായ, ശ്വാസം കിട്ടാത്ത പിഞ്ചുകുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കണ്ടെത്തുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments