Monday, December 23, 2024

HomeCrimeനീറ്റ്പ രീക്ഷാര്‍ഥിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ  കോച്ചിംഗ് സെന്റര്‍ അധ്യാപകര്‍ അറസ്റ്റില്‍

നീറ്റ്പ രീക്ഷാര്‍ഥിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ  കോച്ചിംഗ് സെന്റര്‍ അധ്യാപകര്‍ അറസ്റ്റില്‍

spot_img
spot_img

ലഖ്‌നൗ: നീറ്റ് പരീക്ഷാര്‍ഥിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കോച്ചിങ് സെന്റര്‍ അധ്യാപകര്‍ അറസ്റ്റില്‍.  ലഖ്നൗ നഗരത്തിലെ പരിശീലന കേന്ദ്രത്തില

 അധ്യാപകരായ സഹില്‍ സിദ്ദിഖി (32), വികാസ് പോര്‍വാള്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.

നീറ്റ് പരീക്ഷാ പരിശീലനത്തിനായി 2022 ലാണ് കുട്ടി കാന്‍പുരിലെത്തിയത്. പെണ്‍കുട്ടിയുടെ ബയോളജി അധ്യാപകനായിരുന്ന സഹില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി പാര്‍ട്ടി സംഘടിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫ്‌ളാറ്റിലെത്തിയപ്പോഴാണ് അവിടെ മറ്റാരുമില്ലെന്ന് കുട്ടിക്ക് മനസിലായത്. മദ്യപിച്ചെത്തിയ സഹില്‍ കുട്ടിയെ പീഡനത്തിനിരയാക്കി. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. കുട്ടിയെ പലതവണയാണ് പീഡനത്തിനിരയാക്കിയത്. മറ്റൊരു കുട്ടിയെ സഹില്‍ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്താകുകയും ഏതാനും മാസം മുമ്പ് പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയും പരാതി നല്‍കാനുള്ള ധൈര്യം കാണിച്ചത്. വെള്ളിയാഴ്ച വികാസിനെയും ജാമ്യത്തിലായിരുന്ന സഹലിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments