പി.പി. ചെറിയാന്‍
പാംബീച്ച് ഗാര്‍ഡന്‍സ്(ഫ്‌ളോറിഡ): സൈക്കിളില്‍ യാത്ര ചെയ്തിരുന്ന പതിനാലുവയസ്സുക്കാരനെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായി കുത്തികൊലപ്പെടുത്തിയ സിമ്മിലി വില്യംസ്(39) എന്ന ഭവനരഹിതനെ അറസ്റ്റു ചെയ്തതായി ഫ്‌ളോറിഡാ പോലീസ് ചീഫ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റയന്‍ റോജേഴ്‌സ് എന്ന ഹൈസ്‌ക്കൂള്‍ ഫ്രഷ്മാനെയാണ് ലീ വില്യംസ് നിരവധി തവണ തലയിലും ദേഹത്തും കുത്തികൊലപ്പെടുത്തിയത്.
ബുധനാഴ്ച അതിരാവിലെ സൈക്കിളില്‍ പോയതാണ്. പിന്നെ വീട്ടിലേക്ക് തിരികെ വന്നില്ലായെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പിറ്റേ ദിവസം ഇന്റര്‍സ്റ്റേറ്റ് 95 ഓവര്‍ പാസ്സിനു സമീപം കണ്ടെത്തുകയായിരുന്നു.
സെക്യൂരിറ്റി ക്യാമറിയില്‍ നിന്നും സംശയകരമായ രീതിയില്‍ സിമ്മിയെ കണ്ടെത്തുകയും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിമ്മിയുടെ ബാക്ക് പാക്കില്‍ കണ്ടെത്തിയ ചോരകറയുടെ ഡി.എന്‍.എ.യേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം ന്ല്‍കാതെ ജയിലിലേക്കയച്ചു.
നിരവധി അക്രമസംഭവങ്ങളിലും, മോഷണത്തിലും പ്രതിയായ ഇയാളെ ഭീകരനെന്നാണ് പോലീസ് വിശേഷിപ്പിച്ചത്. വില്യമിന്റെ അക്രമണത്തിന് ഇരയായ പലരും മുന്നോട്ടു വന്ന് തങ്ങളുടെ അനുഭവങ്ങള്‍ പോലീസിനെ അറിയിക്കുന്നുണ്ട്.
വില്യംസിന്റെ അടുത്ത കോര്‍ട്ട് തീയ്യതി 2022 ജനുവരി 3ന് തീരുമാനിച്ചു.