Friday, March 14, 2025

HomeCrimeയുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് വധശിക്ഷ

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് വധശിക്ഷ

spot_img
spot_img

ധാക്ക: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗ്ലാദേശില്‍ 20 യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. 2019ല്‍ സമൂഹമാധ്യമത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതിന് അബ്രാര്‍ ഫഹദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. അഞ്ചു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ഇന്ത്യയുമായി നദീജലം പങ്കുവെക്കുന്ന കരാറില്‍ ഒപ്പുവെച്ച പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി മണിക്കൂറുകള്‍ക്കകമാണ് അബ്രാര്‍ ഫഹദ് (21) കൊല്ലപ്പെട്ടത്. യൂനിവേഴ്‌സിറ്റി ഡോര്‍മെറ്ററിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ബംഗ്ലാദേശ് ഛഹത്ര ലീഗിലെ 25 വിദ്യാര്‍ഥികള്‍ ക്രിക്കറ്റ് ബാറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊണ്ട് അബ്രാറിനെ മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്.

ശിക്ഷാവിധി അബ്രാറിന്റെ പിതാവ് ബര്‍കത്തുല്ല സ്വാഗതം ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളാണ് തെളിവായത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments